ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Thursday, November 24, 2011

തമിഴന്മാര്‍ക്ക് ഒരു തുറന്ന കത്ത് : മുല്ലപെരിയാര്‍ സ്പെഷ്യല്‍
പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ ).,

മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ്‌ ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും .എന്നാല്‍ അങ്ങനെ അല്ല ഇതു കേരളത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാം ആണ് . 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പ് പോലുള്ള പശ വച്ച് ഉണ്ടാക്കിയ ഒരു സാധനം ആണ് ഈ ഡാം . 50 വര്ഷം മാത്രം ആയുസ് പറഞ്ഞ ഡാം എപ്പോള്‍ 125 തികഞ്ഞു നില്‍ക്കുകയാണ് . നിങ്ങളുടെ SETUP അമ്മച്ചി പറഞ്ഞത് ഡാം പുതിയത് പോലെ ഉള്ളതാണ് എന്നാണ് . (അത് അമ്മച്ചിയുടെ ആഗ്രഹം പറഞ്ഞതാണ്‌ അമ്മച്ചിക്കും വയസായെങ്കിലും ഇപ്പോഴും സിനിമയില്‍ ഒരു കൈ നോക്കാന്‍ താല്പര്യം ഉണ്ടാകും നിങ്ങള്‍ അത് സാദിച്ചു കൊടുക്കുക) . എന്നാല്‍ അങ്ങനെയല്ല ഡാമിന്റെ കാര്യം വളരെ കഷ്ട്ടമാണ് നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ നിങ്ങളുടെ വീടിലെ വാട്ടര്‍ ടാങ്കില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ എത്ര ടെന്‍ഷന്‍ ആകും , ചോര്‍ച്ച വലുതാകാതെ അടക്കാന്‍ നോക്കും ഉള്ളില്‍ സിമന്റ്‌ പൂശും എന്നിട്ടും ചോര്‍ച്ച പൂര്‍ണമായും നീക്കാന്‍ നമുക്ക് കഴിയില്ല അപ്പോള്‍ നമ്മള്‍ സാവധാനം പുതിയ ടാങ്ക് പണിയും . കോണ്ക്രീറ്റ് കൊണ്ട് പണിത ടാങ്കിന്റെ കാര്യം ആണ് ഞാന്‍ പറഞ്ഞത്‌ അതും മാക്സിമം 1000 ലിറ്റര്‍ വെള്ളം കൊള്ളുന്നത്‌ അതിന്റെ ആയുസ് പത്തു വര്‍ഷത്തില്‍ താഴെ ആണ് . അപ്പോള്‍ വെറും ചുണ്ണാമ്പില്‍ പണിത ഡാമിന്റെ കാര്യം ഒന്ന് ഓര്‍ത്തു നോക്കിക്കേ ചിന്തിക്കാന്‍ താങ്കള്‍ക്ക് ദൈവം ബുദ്ധി തരാത്ത കൊണ്ടാണ് ഓര്‍ക്കാന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ബുദ്ധി വേണ്ടല്ലോ .

ചുണ്ണാമ്പില്‍ സിമന്റ്‌ വച്ച് എത്ര കാലം ചോര്‍ച്ച അടക്കാന്‍ പറ്റും .?. പിന്നെ സ്നേഹത്തോടെ പറയട്ടെ മുല്ലപെരിയാര്‍ പ്രശ്നം നിങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇവിടെ തന്നെ ജോലി എടുക്കുന്ന നിങ്ങളുടെ തമിഴന്‍ പോലും നിങ്ങളെ കളിയാക്കും കാരണം വര്‍ഷത്തില്‍ ആറു മാസം മഴയും അമ്പതോളം നദികളും ഉള്ള ഞങ്ങള്‍ക്ക് ഈ മുല്ലപെരിയരിലെ വെള്ളം വച്ച് ഒരു പുല്ലും ചെയ്യാനില്ല എന്ന് താങ്കള്‍ മനസിലാക്കിയാല്‍ നല്ലത് .ചരിത്ര പരമായി പറഞ്ഞാല്‍ പണ്ട് ഇവിടം ഭരിച്ച സായിപ്പു തമിഴന്‍ മാര്‍ കുളിക്കുനില്ല എന്ന് കണ്ടാണ്‌ ഈ കരാര്‍ ഉണ്ടാകിയത് എന്ന് കരുതുന്നു 999 വര്ഷം തമിഴന് കുളിക്കാന്‍ വെള്ളം കൊടുക്കാം എന്ന് ഞങ്ങളുടെ ഏതോ ശശി മഹാരാജാവ് പറഞ്ഞു അത്രെ ,പക്ഷെ 125 കൊല്ലം ആയിട്ടും താങ്കള്‍ ഇപ്പോഴും കുളിക്കാതെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ സായിപ്പു പോലും ശശി ആയി .

ഇനി വെള്ളത്തിന്റെ കാര്യം പറയാം നിങ്ങളുടെ വയ്ക്കോല്‍ അണ്ണാച്ചി കേരളത്തിന്‌ പച്ചക്കറി തരില്ല , അരി തരില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിച്ചു . മേല്പ്പരഞ്ഞതൊക്കെ ഞങ്ങള്‍ക്ക് വേണ്ടാതായത്‌ കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല . എങ്കിലും പറയട്ടെ നിങ്ങളുടെ കേരളത്തിനോടും കര്‍ണാടകയോടും ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ആണ് കൂടുതല്‍ കൃഷി എല്ലാം നടക്കുന്നത് .ഈ കൃഷി ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നത് സേവനം ഒന്നുമല്ലല്ലോ . ഞങ്ങള്‍ അതിനു പണം തരുന്നുണ്ട് ,മാത്രം അല്ല കൃഷി ചെയ്യാന്‍ ഫ്രീ ആയി വെള്ളവും . ഞങ്ങള്‍ തരുന്ന പണം കൊണ്ടാണ് നിങ്ങള്‍ അവിടെ സിനിമ പിടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും എല്ലാം , മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും അധികം ലോറികള്‍ ഉള്ളത് നിങ്ങളുടെ നാട്ടില്‍ ആണ് അവരൊക്കെ ജീവിക്കുന്നത് ഈ പണം കൊണ്ടാണ് . പിന്നെ ഗള്‍ഫ്‌ , യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പച്ചക്കറി എല്ലാം കയറ്റുമതി ചെയ്യുന്നത് ഞങ്ങളുടെ കൊച്ചി വഴിയാണ് .

പിന്നെ കേരളത്തിലെ ഒരാളും തമിഴ് നാട്ടില്‍ പോയി വിമാനം പിടിക്കണ്ട കാര്യം ഇല്ല എന്നാല്‍ നിങ്ങളുടെ , കന്യകുമാരിക്കാര്‍ , കമ്പം തേനി വാസികള്‍ , നീലഗിരി ജില്ലകര്‍ എല്ലാം കേരള എയര്‍ പോര്‍ട്സ് ആണ് ഉപയോഗിക്കുന്നത്, പിന്നെ ഈ പറയുന്ന ജില്ലക്കാര്‍ക്ക് എല്ലാം മീന്‍ എത്തിച്ചു കൊടുക്കുന്നത് കേരളത്തിലെ തീരങ്ങളില്‍ നിന്നാണ് . അപ്പോള്‍ പറഞ്ഞത് മനസ്സിലായോ , ഞങ്ങള്‍ക്ക് പച്ചക്കറി മാത്രമേ ഇല്ലാത്ത പ്രശ്നം ഉള്ളു . പൈസ ആവശ്യത്തിനു കയ്യില്‍ ഉണ്ട് അത് കൊണ്ട് കുറച്ചു അധികം കൊടുത്തിട്ട് വേറെ എവിടുന്നെങ്ങിലും വാങ്ങും. പക്ഷെ നിങ്ങള്‍ക്കോ പച്ചക്കറികള്‍ എല്ലാം അവിടെ ഇരുന്നു ചീയും , ലോറികള്‍ ഓടാതെ കുടുംബങ്ങള്‍ പട്ടിണി ആകും , പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍ മറക്കരുത് .

പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന്‌ ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം . സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും , ഇവിടെ വല്ല അമ്പലത്തിന്റെ മുന്‍പിലെ രാവിലെയോ , ഞായറാഴ്ച വല്ല പള്ളിയുടോ മുന്‍പിലോ വന്നു തെണ്ടുന്ന നിന്റെ നാട്ടിലെ പിച്ചക്കാരോട് ചോദിച്ചു നോക്ക് അപ്പോള്‍ മനസിലാകും കേരളത്തിലെ പെണ്ണുങ്ങളുടെ സൌദര്യം എന്താണെന്നു .അത് കൊണ്ട് അവിടെ വന്നു ആടുന്ന പെണ്ണുങ്ങളെ ഒക്കെ നിങ്ങള്‍ തന്നെ വല്ല സെറ്റപ്പ് ഒക്കെ ആക്കി വച്ചോ അവളുമാരെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.
മറ്റുള്ളവരെ അധികം ശല്യം ചെയ്യാതെ മാക്സിമം സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ ആണ് പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് " കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തരുത് എന്ന് " നിങ്ങള്‍ ഇപ്പോ അതാണ് ചെയ്യുന്നത് . എല്ലാത്തിനോടും വള വള എന്ന് പ്രതികരിക്കുന്ന നിങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം . ഒരു ഉറപ്പു മാത്രമേ ഞങ്ങള്‍ തരുന്നുള്ളൂ . നിന്നെ പോലെ പുറകില്‍ നിന്നോ , ഒളിച്ചു നിന്നോ , ശരീരത്തില്‍ ബോംബു വച്ച് കെട്ടിയോ, നിലത്തു ബോംബു പാകിയോ ഞങ്ങള്‍ ആക്രമിക്കില്ല , ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പ്രതിരോധം തീര്‍ക്കും അത്ര തന്നെ .

ഒത്തിരി സ്നേഹത്തോടെ ( റൊമ്പ പാശത്തോടെ ).
മരണം കത്ത് കിടക്കുന്ന ഒരു മലയാളി . Joyal KurianOriginal post by Joyal Kurian

Thursday, September 22, 2011

ചില ഇഷ്ടങ്ങള്‍...ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍..
കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും...
എന്നും എന്റേതു മാത്രമെന്നു വെറുതെ മോഹിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും..
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്റേതായിരുന്നെങ്കില്‍.....Original post by unknown

Tuesday, August 9, 2011

മായ [Maaya]ഞാൻ എഴുതിയ എന്റെ ആദ്യത്തെ കവിത ഇവിടെ കൊടുക്കുന്നു...


*~മായ~*

നിന്നെ കാണും വരെ സഖി,
സ്നേഹമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ.
നിന്നെ കണ്ട നാൾ മുതൽ,
ഞാൻ അനുഭവിച്ചറിഞ്ഞതും സ്നേഹമാണ്

നീ എന്നെ ഞാൻ ആക്കി മാറ്റിയ നാളുകൾ;
ഓർമയിൽ നിന്നവ മായുന്നില്ല.
മായയാണോ എന്നറിഞ്ഞിരുന്നില്ല ഞാൻ
മായയായി നീ എന്നിൽ അലിഞ്ഞ നേരം

ജീവിതം ശൂന്യമായി മാറിയ നേരം, നീ-
എന്നിൽ നിറച്ചു വസന്തകാലം
അന്നേരം എൻ ഉള്ളിൽ വിരിഞ്ഞ പൂക്കൾ-
തൻ, സുഗന്ധം ഇന്നുമെൻ കാതുകളിൽ.

വെയിലത്തു നീ എനിക്ക് തണലായിൽ വന്നതും,
ഇരുളിൽ വെളിച്ചമായി നീ എന്നിൽ ചേർന്നതും,
മറക്കില്ല പ്രിയതേ ഞാൻ ഒരിക്കലും,
എന്‍റെ ഹൃദയം നിലച്ചു കഴിഞ്ഞാലും.

അണിഞ്ഞു നിൻ മാറിൽ ഒരായിരം വട്ടം ഞാൻ
സ്വപ്നങ്ങൾ കോർത്തൊരു പൂത്താലി
ജീവിച്ചു തീർത്തു ഒരായിരം വർഷം
നിൻ കൂടെ, അതും മായയെന്നറിഞ്ഞീല ഞാൻ.

ഓർത്തീല നീ ഒരു മായയാണെന്നതും
ഒരു നാൾ നീ എന്നെ വിട്ടകലുമെന്നും
സ്നേഹിച്ചു നിന്നെ ഞാൻ എന്തിനെക്കാളും
മോഹിച്ചു നിന്നെ ഞാൻ എക്കാലവും.

എന്തിനു കാട്ടീ ഈ ക്രൂരത എന്നോട്,
എന്തിനു സത്യം മറച്ചു വെച്ചു.
നിൻ പേരു ചൊന്നപ്പൊഴും ഞാൻ അറിഞ്ഞീല
നീ കേവലം ഒരു മായയാണെന്നത്.

നീ എന്നെ വിട്ടു പിരിഞ്ഞ നാളിൽ,
ഏകനായി നിന്നു ഞാൻ ഈ വഴിയിൽ.
ജീവിതം ചോദ്യമായി മുന്നിൽ നിന്നു,
എൻ മനം പതറി- ഞാൻ തളർന്നു വീണു.Sunday, August 7, 2011

Happy Friendship Day

Standing by,
All the way.
Here to help you through your day.

Holding you up,
When you are weak,
Helping you find what it is you seek.

Catching your tears,
When you cry.
Pulling you through when the tide is high.

Just being there,
Through thick and thin,
All just to say, you are my friend.

Friday, July 8, 2011

Renuka (രേണുക) - Murukan Kattakkadaരേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..
-(2)

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..


ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. -(2)

എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
കണ്ടുമുട്ടാമെന്ന​ വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍
നിനവും നിരാശയും..

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. -(2)


ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. -(2)

എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. -(2)

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവത്തില്‍..

മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും
പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..

പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.........


Download

Thursday, May 5, 2011

എന്റെ പുതിയ നോട്ട്‌ പുസ്തകം!
അവന്‍ എഴുതുകയാണു .. തന്റെ പഴയ നോട്ട്‌ ബൂക്കില് നിന്നും പുതിയ വൃത്തിയായി പൊതിഞ്ഞ നോട്ട്‌ ബൂകിലേക്ക് ഒരൂ അക്ഷരവും സൂക്ഷ്മമായി നോക്കി പകര്‍ത്തുകയാണ്‌ ... പുറത്ത് ഇരുട്ട് കൂടിയതും ദൂരെ എവിടെയോ ഏതോ നായ് ഒരിയിടുന്നതും അവന്‍ അറിയുന്നില്ല ... രാത്രിയില്‍ പുറത്തെ വെളിച്ചം തട്ടി ജനലിനകത്തേക്ക്‌ തോപ്പിലെ വാഴയുടെ നിഴലുകള്‍ മുറിക്കുളിലേക്ക് പ്രവേഷികുമ്പോള്‍ ഒരു മനുഷ്യന്റെ നിഴല്‍ പോലെ അതു ചുമരില്‍ പതിക്കുന്നതും അവന്‍ അറിയുന്നില്ല ... എന്തോ കണ്ടുപിടിക്കാനെന്ന ആകാംശയോടെ അവന്‍ അവന്റെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു .. എന്തായിരുന്നു ഈ രാത്രിയിലും തനിക്ക്‌ ഉറങ്ങാന്‍ കഴിയാതെ എഴുതാന്‍ തോന്നുന്നത്‌ .. അതിനു കാരണം ഒന്നു മാത്രമായിരുന്നു ... അമ്മു ..
ഉച്ചക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ലാസ് കഴിഞ്ഞ്‌ വെട്ടിലേക്ക് പോകുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി " മനു " അവന്‍ തിരിഞ്ഞു നോക്കി .. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അമ്മു ആയിരുന്നു അത്‌ ... ക്ലാസ്സിലെ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് അമ്മു , കൂടെ നല്ല പടിക്കുന്ന കുട്ടിയും... " എന്താ ... എന്താ കാര്യം " അവന്‍ തിരക്കി ... അമ്മു മൊഴിഞ്ഞു " മനു എനിക്ക് നിന്റെ സയന്‍സ്‌ നോട് പുസ്തകം ഒന്നു തരുമോ കഴിഞ്ഞ ദിവസങ്ങളിലെ നോട്ട്‌ എഴുതി എടുക്കാനാണ്‌ .. കഴിഞ്ഞ ഉടനെ നാളെ തിരിച്ചു തരാം മനു പെട്ടന്നു പറഞ്ഞു "പുസ്തകം കയ്യില്‍ ഇല്ല നാളെ വരുമ്പോ തരാം" അവള്‍ ശരി എന്നും പറഞ്ഞു നടന്നു പോയി .. അമ്മു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നില്ല എന്തൂ അസുഘമാണെന്ന് പറഞ്ഞു ടീച്ചര്‍ ....അവളുടെ നടത്തം നോക്കി നില്‍കേ അവന്‍ അവന്റെ പുസ്തകസഞ്ചിയില്‍ നിന്നും സയന്‍സ്‌ നോട് പുസ്തകം എടുത്ത്‌ നോക്കി ... അവന് അവനോട് ദേഷ്യം തോന്നി .. ചില പേജുകളില്‍ വയ്കീട്ട്‌ അമ്മ വീട്ടില്‍ ഉണ്ടാക്കുന്ന പലഹരത്തിന്റെ എണ്ണയുടെ പാടുകള്‍ .. ചില പേജില്‍ ചന്ദന തിരിയുടെ കഷ്നങ്ങള്‍ ... ആകെ എല്ലാം കുളമായിരിക്കുന്നു .. ഇതു അവള്‍ക്ക്‌ കൊടുത്താല്‍ അവള്‍ എന്നെ കുറിച്ച്‌ എന്ത്‌ വിചാരിക്കും എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി .. അവന്‍ വളരെ ഉല്‍സാഹതോടെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായ് ഓടി ... വെട്ടിലെത്തി പല കള്ളംപറഞ്ഞ്‌ അമ്മയുടെ കയ്യില്‍ നിന്നും 5 രൂപാ വാങ്ങി ... വേഗം കഴിച്ചെന്ന് വരുത്തി തിരിച്ചിറങ്ങി .. പോകും വഴിയേ നാരായണന്‍ ചേട്ടന്റെ കടയില്‍ നിന്നും ഒരു നോട്ട്‌ പുസ്തകവും വാങ്ങി ക്ലാസ്സിലേക്ക് തിരിച്ചു ... ഇംഗ്ലീശ് സുരേഷ് സാറിന്റെ പുളിച്ച ഗ്രാമോര്‍ ഇല്ലാത്ത ഇംഗ്ലീശ് ക്ലാസും .. ഭൂമിഷത്രം ക്ലാസ്സും ഒക്കെ തിമിര്‍ത്തു നടന്നു ഉച്ചക്ക്‌ ശേഷം .. പക്ഷേ അവന്റെ മനസ് മുഴുവന്‍ നാളെ സയന്‍സ്‌ നോട്ട്‌ കൊടുക്കുമ്പോള്‍ അമ്മുവിന്റെ മുഖത്ത്‌ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങള്‍ ആയിരുന്നു ..... എല്ലാ ക്ലാസ്സും കഴിഞ്ഞ്‌ അവന്‍ ഓടി വെട്ടിലേക്ക് .... വയലോരങ്ങളില്‍ നില്‍കുന്ന ചെടികള്‍ പറിക്കുവാനും .. വയലിലെ ചാലിലെ മാനത്ത്‌ കണ്ണി മീനിനെ കല്ലേറിയാനും ... വഴിയില്‍ കിടക്കുന്ന തീപെട്ടി കവര് പിറക്കുവാനും .. കടകളുടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്ടെരില് നടിമാരുടെ ചന്തം നോക്കുവാനും ഒന്നും തന്നെ അവന്‍ നിന്നില്ല ... വയലോരത് അടിച്ച കാത്ത്‌ മാത്രം അവനേയും തഴുകി കിന്നാരം പറഞ്ഞു കൊണ്ടിരുന്നു...
വീടെത്തിയതും ഇന്നു കഴിക്കാണൊന്നും വേണ്ടെന്നു പറഞ്ഞു മുറി തുറന്ന് കതക് അടച്ചു അപ്പോഴേക്കും ... അമ്മ നിര്‍ബന്ധിച്ചതിനാല്‍ ഇത്തിരി ചോറു കഴിച്ചെന്ന് വരുത്തി ... വീണ്ടും മുറിയില്‍ എത്തി കതക് അടച്ച് ...പഴയ പുസ്തകവും പുതിയതും എടുത്ത്‌ വച്ചു .. പുതിയ പുസ്തകം എടുത്ത്‌ നല്ലപോലെ വര്‍ണ കടലാസ്‌ കൊണ്ട് പൊതിഞ്ഞു ... അതിന്റെ മുകളില്‍ ഭംഗിയായി എഴുതി ..."സയന്‍സ്‌ നോട് പുസ്തകം"
എഴുതാന്‍ തുടങ്ങി ...ഓരോ പേജും സൂക്ഷ്മയി നല്ല കയ്യക്ഷരത്തോടെ പഴയത്തില്‍ നിന്നും പുതിയതതിലേക്ക് പകര്‍ത്തുന്നു ... ഒരു കഥ എഴുത്ത് കരനെ പോലെ സൂക്ഷ്മമായി എഴുതികൊണ്ടിരുന്നു ... എപ്പഴോ കിടന്നുറങ്ങി

സൂര്യന്റെ വെളിച്ചം ജനാലിന്റെ ചില്ല് കഷ്നത്തില്‍ അടിച്ച്‌ അതിന്റെ ചൂടു തലയില്‍ തട്ടി വിയര്‍ക്കുന്നു ... അപ്പോഴാണ് എണീതതത്‌ ... എണീറ്റ്‌ ഉടനെ നോക്കിയത് തന്റെ പുതിയ നോട്ട്‌ പുസ്തകം ... അതു തലേ നാലുള്ളതിനേക്കാള്‍ കൂടുതല്‍ നന്നായിരിക്കുന്നു .. തന്റെ എഴുത്ത് കണ്ടു അവന് തന്നെ ഒരു നിമിഷം അഭിമാനം തോന്നി ... കുളിച്ച്‌ കാപ്പി ഒക്കെ കുടിച്ച് വേഗം വിദ്യാലയത്തിലേക്ക് തിരിച്ചു ... മനസുമുഴുവന്‍ വല്ലാത്ത ഒരു അവസ്ഥയാണ് .. അവള്‍ എന്നും വരുന്ന പാതയോരത്ത് കാത്ത് നിന്നു വളരെ വേഗം ... അവള്‍ വരുന്ന സമയത്തിനോടടുക്കുമ്പോള്‍ അവന്റെ ഹൃദയമിതിയ്പ്പ് കൂടിവരുന്നതവന്‍ അറിഞ്ഞു.... എന്നാലും പുറത്ത് ഒന്നുമറിയാത്ത പോലെ നില്‍കന്‍ ശ്രേമിച്ചു ... അവള്‍ വരേണ്ട സമയം കഴിഞ്ഞു അവന്റെ മുഖം മങ്ങി .. ബെല്ലടിക്കും വരെ കാത്ത്‌ നിന്ന് അവളെകണ്ടില്ല .. തികച്ചും ദുഖവുമായി അവന്‍ ക്ലാസ്സിലേക്ക് പോയി ... എല്ലാ ക്ലാസ്സുകള്‍ നടക്കുനുണ്ടെങ്കിലും അവന്റെ പിഞ്ച്‌ മനസിന്റെ ചിന്ത മുഴുവന്‍ അവള്‍ എന്ത്‌ കൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്നുള്ളതായിരുന്നു ..... ഒട്ടും ഊര്‍ജം ഇല്ലാത്തവനെ പോലെ അവന്‍ തികച്ചും യാന്ത്രികമായി ഇരുന്നു ... പിറ്റേന്നുള്ള മൂന്നു നാലു ദിവസവും അവള്‍ വന്നില്ല ..
ഒരു ദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഓടിവന്നു പറഞ്ഞു " ടാ മനു നീ വരുന്നില്ലേ " അവന്‍ തിരക്കി എന്താടാ എങ്ങോട്ടാ കൊട്ടുകാരന്‍ പറഞ്ഞു " ടാ ഇന്നു ക്ലാസ്സില്ല....നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഇല്ലേ ആ അമ്മു .. ആ കുട്ടി ഇന്നു രാവിലെ മരിച്ചു .. അവളുടെ വെട്ടിലേക്ക് എല്ലാരും പോകുാകായാ നീ വരുന്നോ... " ... കൊട്ടുകാരന്‍ പറയുന്നത്‌ ദൂരെ എവിടെയോ കേള്‍കുമ്പോലെ തോന്നി ... മേലെ ഉള്ള ആകാശം കറങ്ങുംനുവോ .. സ്കൂല് മേലേക്ക്‌ പോകുന്നുവൂ .. ഭൂമി തല കീഴയി തിരിയുന്നുവോ .. ഒന്നും അറിയില്ല അവന്‍ നിലത്തേക്ക്‌ കുഴഞ്ഞ്‌ വീണ് .... ദൂരെ എവിടെ ആരോ എന്തൊക്കെയൂ പറയുന്ന പോലെ തോന്നി ... ഒന്നും വ്യക്തമല്ല
ബോധമില്ലാതെ കിടന്ന നാളുകള്‍ 4 ദിവസം കഴിഞ്ഞാണ്‌ കണ്ണ് തുറന്നത്‌ .. ഡാക്ടര് ചിരിച്ചു കൊണ്ട് തലയില്‍ തട്ടി .. വെട്ടുകാരോട്‌ ഡിസ്‌ചാര്ജ് ചെയ്യാന്‍ പറഞ്ഞു പോയി ... തനികെന്താണു സംഭവീച്ചതെന്ന് ആരും പറഞ്ഞില്ല .... ഇടക്ക് ഓര്‍മാവാരുമ്പോള്‍ അമ്മു എന്നു പറയുന്നു എന്നു അമ്മ പറഞ്ഞു ആരാടാ അമ്മു എന്നൊക്കെ ചോദിച്ചു ... ഒന്നിനോടും ഒരു താല്‍പര്യമില്ലാത്ത മട്ടില്‍ ദൂരേക്ക് കണ്ണും നട്ട്‌ അവന്‍ ഇരുന്നു .. വെട്ടിലെത്തി .. എണീറ്റ്‌ നടക്കാന്‍ തോന്നിയപോള്‍ സായാഹ്നത്തില്‍ ..താഹ്ന്റ്റെ പുതിയ നോട്ട്‌ പുസ്തകവും എടുത്ത്‌ വീടിന്റെ മുകളിലേക്ക് അവന്‍ പോയി .. ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ കാണാം .. അതിന്റെ ഇടയില്‍ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുറുക്കി ... ആ നക്ഷത്രത്തിന് അമ്മുവിന്റെ മുഖം പോലെ തോന്നി ... അവന്‍ തന്റെ പുതിയ സിയന്‍സ് നോട് പുസ്തകം എടുത്ത്‌ .. ആക്കാഷത്തേക്ക്‌ വീശി എറിഞ്ഞു കൊണ്ട് പറഞ്ഞു .. " അമ്മു ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു " ഇപ്പോഴും സ്നേഹികുന്നു " .....

Sunday, May 1, 2011

My Photoshop Designing

Before >>After >>
Pic Courtesy Asish K.B

Sunday, April 3, 2011

എന്റെ blog browsing

rahulalex.blogspot.com
ഇന്ന് ഞാൻ കുറച്ച് മലയാളം blogs സന്ദർശിച്ചു. കഥകൾ, കവിതകൾ, അനുഭവങ്ങൾ അങ്ങനെ പലതും വായിച്ചു. എല്ലാം വായിച്ചു കഴിഞപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭവം. മനസിനേയും മനസാക്ഷിയേയും പിടിച്ചു കുലുക്കുന്നവയായിരുന്നു അവയിൽ പലതും. ചില അനുഭവങളും കഥകളും വായിചപ്പോൾ ആകെ സങ്കടമായി. ഇഷ്ട്പെട്ടതിനൊക്കെ ഒരൊ reply'ഉം ഇട്ടു. ഒരൊന്നും വായിച്ച് കഴിഞ്ഞ് ഞാൻ ആലോചിക്കും, ഇതു എഴുതാൻ തോന്നിയത് എന്തുകൊണ്ടായിരിക്കും?? ഏനിക്ക് ഇങ്ങനെ എഴുതാൻ പറ്റുമോ?

എനിക്കും കഥകളും കവിതകളും എഴുതാ‍ൻ തോനുന്നുണ്ട്. ഞാൻ ആകെ ഒരു കവിതയെ ഇതു വരെ എഴുതിയിട്ടുള്ളു, ആകെ ഒരു കഥയും. പിന്നെ വായന എന്ന ശീലം എനിക്ക് ഇല്ലത്തതിനാൽ എഴുതുന്ന രീതികളും, നല്ല വാക്കുകളും ഒന്നും എനിക്ക് അറിയില്ല :( ഏതായാലും ഇനി വായന എന്ന ശീലം ഉണ്ടാക്കി എടുക്കണം. നല്ല blog‘ഉകൾ കണ്ണിൽ പെട്ടാൽ എന്നൊടൊത്ത് പങ്കുവെക്കാൻ മറക്കല്ലേ.....

Saturday, April 2, 2011

Best FriendsThe best of friends,
Can change a frown,
Into a smile,
when you feel down.

The best of friends,
Will understand,
Your little trials,
And lend a hand.

The best of friends,
Will always share,
Your secret dreams,
Because they care.

The best of friends,
Worth more than gold,
Give all the love,
A heart can hold.

- Jill Wolf

Friday, April 1, 2011

Hello World..!

Hai :)
Welcome to My Blog.
 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves