ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Thursday, September 22, 2011

ചില ഇഷ്ടങ്ങള്‍...ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍..
കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും...
എന്നും എന്റേതു മാത്രമെന്നു വെറുതെ മോഹിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും..
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും....
അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്റേതായിരുന്നെങ്കില്‍.....Original post by unknown
 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves