ഞാൻ എഴുതിയ എന്റെ ആദ്യത്തെ കവിത ഇവിടെ കൊടുക്കുന്നു...
*~മായ~*
നിന്നെ കാണും വരെ സഖി,
സ്നേഹമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ.
നിന്നെ കണ്ട നാൾ മുതൽ,
ഞാൻ അനുഭവിച്ചറിഞ്ഞതും സ്നേഹമാണ്
നീ എന്നെ ഞാൻ ആക്കി മാറ്റിയ നാളുകൾ;
ഓർമയിൽ നിന്നവ മായുന്നില്ല.
മായയാണോ എന്നറിഞ്ഞിരുന്നില്ല ഞാൻ
മായയായി നീ എന്നിൽ അലിഞ്ഞ നേരം
ജീവിതം ശൂന്യമായി മാറിയ നേരം, നീ-
എന്നിൽ നിറച്ചു വസന്തകാലം
അന്നേരം എൻ ഉള്ളിൽ വിരിഞ്ഞ പൂക്കൾ-
തൻ, സുഗന്ധം ഇന്നുമെൻ കാതുകളിൽ.
വെയിലത്തു നീ എനിക്ക് തണലായിൽ വന്നതും,
ഇരുളിൽ വെളിച്ചമായി നീ എന്നിൽ ചേർന്നതും,
മറക്കില്ല പ്രിയതേ ഞാൻ ഒരിക്കലും,
എന്‍റെ ഹൃദയം നിലച്ചു കഴിഞ്ഞാലും.
അണിഞ്ഞു നിൻ മാറിൽ ഒരായിരം വട്ടം ഞാൻ
സ്വപ്നങ്ങൾ കോർത്തൊരു പൂത്താലി
ജീവിച്ചു തീർത്തു ഒരായിരം വർഷം
നിൻ കൂടെ, അതും മായയെന്നറിഞ്ഞീല ഞാൻ.
ഓർത്തീല നീ ഒരു മായയാണെന്നതും
ഒരു നാൾ നീ എന്നെ വിട്ടകലുമെന്നും
സ്നേഹിച്ചു നിന്നെ ഞാൻ എന്തിനെക്കാളും
മോഹിച്ചു നിന്നെ ഞാൻ എക്കാലവും.
എന്തിനു കാട്ടീ ഈ ക്രൂരത എന്നോട്,
എന്തിനു സത്യം മറച്ചു വെച്ചു.
നിൻ പേരു ചൊന്നപ്പൊഴും ഞാൻ അറിഞ്ഞീല
നീ കേവലം ഒരു മായയാണെന്നത്.
നീ എന്നെ വിട്ടു പിരിഞ്ഞ നാളിൽ,
ഏകനായി നിന്നു ഞാൻ ഈ വഴിയിൽ.
ജീവിതം ചോദ്യമായി മുന്നിൽ നിന്നു,
എൻ മനം പതറി- ഞാൻ തളർന്നു വീണു.
