ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Monday, April 16, 2012

ഒരു നേരമ്പോക്ക് [Oru Nerampokku]



കണ്ണടച്ചാല്‍ തെളിഞ്ഞ് വരുന്നത് അവളുടെ മുഖമാണ്
ഒന്ന് കാതോര്‍ത്താല്‍ കേള്‍ക്കുന്നത് അവളുടെ സ്വരവും
ഒരു നേരമ്പോക്കായി ഞാന്‍ നടിച്ച പ്രണയം
അവളെ മരണത്തിന്‍റെ വാതില്‍ക്കല്‍ കൊണ്ടുചെന്നെത്തിച്ചു

ഞാനും യാത്ര തിരിക്കുകയാണ്
നീ നടന്ന അതേ വഴിയിലൂടെ
നീ ഇന്നെവിടെയാണോ, അവിടേക്ക്

എന്‍റെ കാതുകളില്‍ പാഞ്ഞു വരുന്ന തീവണ്ടിയുടെ ശബ്ദമില്ല
മരണത്തിലേക്ക്‌ വഴുതി വീഴാന്‍ എനിക്ക് ഭയവുമില്ല
എന്നെ നീ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ഞാന്‍ അറിയുന്നു
അതില്‍ ഒരംശമെങ്കിലും തിരിച്ചു തരാന്‍ കഴിഞ്ഞിരുന്നെങ്കില്‍..

-Rahul Alex

3 comments:

Anonymous said...

ഒരിക്കലും തിരിച്ചുകൊടുക്കാൻ പറ്റാത്ത പ്രണയങ്ങളുണ്ട്. വളരെ വൈകി അവിടെക്കുള്ള വഴി തിരിച്ചറിയുന്നവരുമുണ്ട് ഇതുപോലെ! ഒരു വഴുതിവീഴലല്ലാതെ, അവൾടെയും മരണത്തിന്റെയും കണ്ണുകളിലേയ്ക്കുനോക്കി, അവൾടെ ഗന്ധത്തിന്റെ ഉന്മാദത്തിൽ മറ്റു ശബ്ദങ്ങളും നശ്വരമായ ജീവിതവും മറന്നു..ഒരു യാത്ര. ആ കൈകളൊന്നു ചുമ്പിക്കാൻ..മുറുകെ പുണരാൻ... അനശ്വരതയിൽ ഒന്നാവാൻ.............പിന്നെ...പിന്നെ.. ജീവിതത്തിനും മരണത്തിനും ഇടയിലെവിടെയോ......

Krishnapriya said...

വിരല്‍തുമ്പില്‍ കവിതയുണ്ട്.... കളയാതെ സൂക്ഷിച്ചു കൊള്ളൂ...

വ്യത്യസ്തത ഉള്ള വിഷയങ്ങളിലേക്കും കടന്നു ചെല്ലു....

ഇത് നന്നായിട്ടുണ്ട്...

തുടര്‍ന്നും എഴുതുക... ഭാവുകങ്ങള്‍...

-Arun- said...

hey.. its good peom. do write more. and btw the railway track picture gives clarity to it.. Did u click this or ?

Post a Comment

 

Crafted with by AR


Copyright © 2011- | Powered By Blogger