ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Saturday, March 2, 2013

നിശാഗന്ധി [Nishaagandhi]പകലിലും രാത്രിയിലും വെച്ച് ഏറ്റവും മനോഹരമായത് രാത്രിയാണ്... ശബ്ദങ്ങളുടെ നിലവിളികളില്ല, വെളിച്ചത്തിന്‍റെ മറയുമില്ല... മുകളില്‍ ഇരുണ്ട ആകാശവും താഴെ മയങ്ങി കിടക്കുന്ന ഭൂമിയും മാത്രം... ഇടയ്ക്കെപ്പോഴെങ്കിലും കാറ്റ് വന്ന് ഒന്ന് എത്തി നോക്കി പോകും.. ആരെയും കൂസലാക്കാതെ മഞ്ഞ് പെയ്തിറങ്ങിക്കൊണ്ടേ ഇരിക്കും... എപ്പോഴോ കൈ വിട്ടു പോയ ആ പ്രണയത്തെ ഓര്‍ത്ത് ഞാനും, എനിക്ക് കൂട്ടായി നക്ഷത്രങ്ങളും....

-Rahul Alex

0 comments:

Post a Comment

 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves