ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Monday, August 25, 2014

ഒരു മാറ്റം [Oru Maattam]ഈ നാളത്രയും നീയായിരുന്നു ഞാന്‍.. ഞാന്‍ ചിന്തിച്ചതും എഴുതിയതുമെല്ലാം നിന്നെക്കുറിച്ചാണ്.. ഒറ്റക്കായിരുന്നപ്പോഴെല്ലാം എനിക്ക് തുണയുണ്ടായിരുന്നത് നിന്‍റെ ഓര്‍മ്മകളാണ്..
ഇനി എനിക്ക് മടുത്തു.. ശരീരമില്ലാത്ത ജീവനെ പ്രണയിക്കാന്‍ എനിക്കാവില്ല..
ഞാന്‍ മാറുകയാണ്... മിടിക്കുന്ന മാംസത്തെ എരിക്കുന്ന ഇരുളില്‍ നിന്നും ഞാന്‍ മോചിതനാവുകയാണ്.. ഒരു യാത്ര തിരിക്കുകയാണ്.. വെളിച്ചത്തെ തേടി..

ഭയക്കണ്ട.. മറക്കില്ല നിന്നെ ഞാന്‍.. എന്‍റെ വാക്കാണത്.. നിന്‍റെ പ്രണയത്തിന്റെ തീക്ഷ്ണതയില്‍ പൊള്ളിയുണ്ടായ മുറിപ്പാടുകള്‍ മാഞ്ഞു പോകണമെങ്കില്‍ എന്‍റെ ശരീരം ജീര്‍ണിക്കണം... നിന്നെ മറക്കണമെങ്കില്‍ ഞാന്‍ ജീവിക്കാന്‍ മറക്കണം.. അതിനിപ്പോള്‍ എനിക്ക് മനസ്സില്ല.. എന്നെ തേടിയെത്തിയ പുതു വസന്തം എന്നെ അതിനു സമ്മതിക്കുകയുമില്ല..

ഞാന്‍ പോകുന്നു.. എനിക്കായി ആരോ കാത്തു നില്‍ക്കുന്നു.. ബാക്കി വന്ന ഈ കരിഞ്ഞ മാംസമെങ്കിലും എനിക്കവള്‍ക്ക് നല്‍കണം.. വെറുത്തു പോയ ഈ ജീവിതത്തെ എനിക്ക് സ്നേഹിക്കണം..
എനിക്ക് ജീവിക്കണം.. മരണം വരേയ്ക്കും..!!!

-Alex Rahul

1 comments:

Prajith Premkumar said...

ഒരു മാറ്റത്തിനുo മാറ്റാന്‍ കഴിയില്ല നിന്‍ ഹൃദയത്തില്‍ ഏറ്റ മുറിപാടുകള്‍... ശരി തന്നെ....എന്നാല്‍ ഉള്ളു നിറയെ സ്നേഹം മാത്രമുള്ള മറ്റൊരു ഹൃദയത്തിനു അതു കഴിയുo....പുതുവസന്തത്തില്‍ നിനക്കായ്‌ വിരിഞ്ഞ പനിനീര്‍ പൂവിനു അതിനു കഴിയട്ടെ എന്നാശംസിക്കുന്നു...
- നിന്‍റെ സുഹൃത്ത്

Post a Comment

 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves