ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Sunday, April 15, 2012

Nandithayude Kavithakal [ നന്ദിതയുടെ കവിതകള്‍ ]

ഒരു അടുത്ത സുഹൃത്തില്‍ നിന്നാണ് ഞാന്‍ നന്ദിതയെ പറ്റി കേള്‍ക്കുന്നത്- നന്ദിത കെ. എസ്. അവരെ പറ്റി കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ തോന്നി. ഇന്റര്‍നെറ്റ്‌ മുഴുവന്‍ തപ്പി നോക്കി. കിട്ടിയത് ഒരു പിടി വിവരങ്ങള്‍ മാത്രം.
അവരെ പറ്റി എന്റെ സുഹൃത്ത്‌ പറഞ്ഞതിങ്ങനെ- "മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നിരാശകാമുകി. പ്രണയവും വിരഹവും അത്രയും ശക്തിയോടെ ഞാന്‍ കണ്ടിട്ടില്ല വേറൊരു പെണ്ണിന്റെ വരികളിലും.. "




1969 മെയ്‌ 21ന്‌ വയനാട്‌ ജില്ലയിലെ മടക്കി മലയിലാണ്‌ നന്ദിത ജനിച്ചത്‌. അച്‌ഛന്‍ ശ്രീധര മേനോന്‍, അമ്മ പ്രഭാവതി. ഇഗ്ലീഷില്‍ M. A. യും B-Ed ഉം എടുത്തു. വയനാട്‌ മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17ന്‌ സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം അജ്ഞാതം.

സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോള്‍ തന്നോടുതന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞുപോയി എന്നു തോന്നിയപ്പോള്‍ ഈ ലോകം വിട്ടുപോവുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറെ കവിതകള്‍ അവശേഷിപ്പിച്ചിരുന്നു. പക്ഷെ എല്ലാം രഹസ്യമാക്കിവച്ചു. അമ്മയും അച്‌ഛനും അനിയനും പോലും അക്കാര്യം അറിയുന്നത്‌ നന്ദിത ഇവിടം വിട്ടു പോയശേഷമാണ്‌. നന്ദിത പഠിക്കാന്‍ മിടുക്കിയായിരുന്നു; സുന്ദരിയായിരുന്നു. അന്ന് കിടക്കാന്‍ പോവുന്നതിനുമുമ്പ്‌ അമ്മയോടു നന്ദിത പറഞ്ഞു; “അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം.” ആ ഫോണ്‍ കോള്‍ വന്നതായി അച്‌ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ്‌ റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട്‌ ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. ആള്‍ക്കാര്‍ എത്തുന്നതിന്‌ എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും അര്‍ത്ഥം മനസ്സിലാവാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തിലുണ്ട്‌. പക്ഷേ, എല്ലാ നിഗൂഢതകള്‍ക്കും കടങ്കഥകള്‍ക്കും ഉത്തരം നല്‍കാന്‍ പോന്ന കുറേ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട്‌, ഡയറിക്കുറിപ്പുകളായ്‌. 1985 മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില അദ്ധ്യായങ്ങളാണ്‌. 1993 മുതല്‍ 1999 വരെയുള്ള കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്‌.

വീണുപോയ ഇളംപൂവിനെയോര്‍ത്തു കണ്ണുനിറഞ്ഞിട്ടെന്തു കാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്കുചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടന്നു കെട്ടുപോവാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്‌. സൌമ്യപ്രകാശവും സുഗന്ധവും സൌന്ദര്യവും തികഞ്ഞതെങ്കിലും രണ്ടുതുള്ളി മാത്രം എണ്ണപകര്‍ന്നൊരു ഒറ്റത്തിരി വിളക്ക്‌ - അതിനു കെടാതെ വയ്യല്ലോ?

എന്നാലും എന്തിനാകും അവര്‍ ആത്മഹത്യ ചെയ്തത്.. ഇത്രയും തീക്ഷ്ണമായ വിരഹം ഇവര്‍ക്കുള്ളില്‍ നിറയാന്‍ എന്താകും കാരണം.. ചില ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ കിടക്കും..

"ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണ്, മുറിവുകളുടെ രണഭൂമികളാണ്. മരണം - അതുമാത്രമാണു നിത്യമായ സത്യം."

കടപ്പാട്: പാച്ചന്‍, http://www.facebook.com/priyananditha, http://halznz.wordpress.com/2009/07/08/is-nanditha-still-a-mystery/, http://www.facebook.com/nandithaspoems

നന്ദിതയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പങ്കുവയ്ക്കാന്‍ മടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...

23 comments:

Krishnapriya said...

നന്ദിത യുടെ കവിതകള്‍ ഒരു ബ്ലോഗ്‌ ഉണ്ട് രാഹുല്‍ , http://nandithayudekavithakal.blogspot.in/

ഇതാണ് ലിങ്ക് . നോക്കു

Rahul Alex said...

@Krishnapriya

ലിങ്കിന് നന്ദി സുഹൃത്തേ.
ആ പുസ്തകം ഞാനിന്ന്‍ വാങ്ങി... :)

Anonymous said...

ചിന്തകള്‍ എന്നെ ഭ്രാന്തു പടിപ്പിക്കും മുമ്പ്
അവശേഷിച്ച ചലനവും നിലചെങ്കില്‍...
നന്ദിത

Anonymous said...

നന്ദിത,
നീ മഴയ്ക്ക് മുന്നേ മാഞ്ഞുപോയ
മഴവില്ല് ...
അകലങ്ങളിലേക്ക്
നീ യാത്രയായപ്പോള്‍
ബാക്കിയായത്
ജീവന്‍ തുടിക്കുന്ന
അക്ഷരങ്ങള്‍ !
നിനക്ക് പിറക്കാതെ
പോയ
കണ്മണികള്‍

മരണം മറവിയിലേക്കുള്ള
ദൂരമാണെന്ന്
പറഞ്ഞവര്‍ക്ക്
ഓര്‍മയിലെ
ജ്വലകളാണ് നീ
വിതച്ചത്

എനിക്കും
നിനക്കുമിടയില്‍
തൂലികതുമ്പിന്റെ
അകലം മാത്രം
അക്ഷരങ്ങള്‍
അനശ്വരമെങ്കില്‍,
നീയുണ്ടാവും
മഴവില്ലുപോലെ
മനസ്സില്‍
...........................
ജ്യോതിസ് പറവൂര്‍

Anonymous said...

സത്യത്തിന്‍റെ പൂമുഖത്തെ തെളിഞ്ഞ അതിര്‍വരംബുകളായ നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന എന്‍റെ ജീവിതം
ഇരുള്‍ പടര്‍ന്ന ഈ വഴിത്താരകള്‍ക്ക് മുന്നില്‍ പിടഞ്ഞമാരുമ്പോള്‍ ,
എനിക്ക് സ്വന്തമെന്നു പറയാന്‍,
മോഹത്തിന്‍റെ കനല്‍കട്ടകള്‍ വാരിവിതറിയ നിനവുകളുടെ കവാടങ്ങള്‍ മാത്രമാകുമ്പോള്‍ .....
ഇവിടെ,
കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ,
കണ്ണുനീരിന്‍റെ നനവും
ചിരിയുടെ സുഖവും
സ്നേഹത്തിന്റെ പാഠവും
എന്നിലര്‍പ്പിച്ചു ....
മരണത്തിന്‍റെ തേരില്‍ ഏറിപോയ നന്ദിതയുടെ ആത്മാവിന് മുന്നില്‍ !
ഞാന്‍ പകച്ചു നില്‍ക്കുകയാണ് .
ഒരു തുള്ളി കണ്ണുനീരിന്‍റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്

ജ്യോതിസ് പരവൂര്‍

https://www.facebook.com/nandithayudekavithakal

Unknown said...

സാഗരത്തിന്‍റെ അനന്തതയില്‍ പൂക്കുന്ന സ്വപ്നങ്ങള്‍ അറുത്തേടുത്ത് ഞാനിനി തിരിച്ചു പോവട്ടെ......

Siddharth said...

NANDITHA AND HER POEMS ARE BEAUTIFUL ..

മഴ പെയ്തുകൾ said...

എന്റെ സിരയിൽ നിന്ന് ഉതിരുന്ന രക്തമായിരുന്നു മധുവായി നിനക്ക്നല്കിയത് ……
അവസാനത്തെ തുള്ളിയും വലിചൂറ്റികുടിച്ചു നീ എന്നെ വലിചെറിയുംബോളും ..
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു...

kochus said...

സ്വപ്നങ്ങളിലെ അമ്മക്കൊപം
നീ ഉറങ്ങിയപ്പോൾ
നീ അറിയാതെ,നിന്റെ സമ്മതം ഇല്ലാതെ
നീ ഉണർന്നതും,ജീവികുന്നതും
ഞങ്ങൾ എന്ന പതിനായിരങ്ങളുടെ
ചിന്തകളിലും ഓര്മ്മകളിലുമാണ്.
എങ്കിലും അസൂയയാണ്
നീ തീർത്ത നിഗൂഡതയോട്
അതിനിന്നും എന്ത് പൂർണ്ണത..
മരിച്ച പെണ്‍കുട്ടിയിൽ
ജനിച്ച കവിയത്രി
നന്ദിത.

kochus said...

സ്വപ്നങ്ങളിലെ അമ്മക്കൊപം
നീ ഉറങ്ങിയപ്പോൾ
നീ അറിയാതെ,നിന്റെ സമ്മതം ഇല്ലാതെ
നീ ഉണർന്നതും,ജീവികുന്നതും
ഞങ്ങൾ എന്ന പതിനായിരങ്ങളുടെ
ചിന്തകളിലും ഓര്മ്മകളിലുമാണ്.
എങ്കിലും അസൂയയാണ്
നീ തീർത്ത നിഗൂഡതയോട്
അതിനിന്നും എന്ത് പൂർണ്ണത..
മരിച്ച പെണ്‍കുട്ടിയിൽ
ജനിച്ച കവിയത്രി
നന്ദിത.

Unknown said...

Cheppikkullill.....Adajiruna......Maanikkyam.....

Ashitha M S said...

parayan vakkukalilla koottukkari....
ninte kavithakal , aksharangal ellam bakki vachu njangalude hrudhayathinu vingalay ne evideykkakannu......

Unknown said...

ഇവിടെ വരാന്തയിൽ ഒറ്റക്കു ഞാനിന്നു മിഴികൾ മെല്ലെ അടച്ചിരിക്കെ... മൗനമായി വന്നു വിളിക്കുന്നു കാതുകളിൽ ഏകാകിയാം ഒരു ദേവധൂതൻ... പോകുവാൻ ഇന്നവൾക്കുനേരമായി പോകുവാനിന്നെൻ്റെ ചിറകാല സ്വപ്നങ്ങളേമറക്കുവാൻ... ചെറുപുഞ്ചിരി ഉള്ളിലായി തഞ്ചികൊഞ്ചുന്നതെൻ ..എൻ്റെ മരണത്തിലേക്കുള്ള ദീർഘദൂരം..

Unknown said...

നന്ദിയുണ്ട് ഒരുപാട്

My Thoughts as Raindrops said...

നന്ദിതയുടെ കവിതകൾ എന്ന പുസ്തകത്തെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ അടുത്താണ് കവയിത്രിയെ കുറിച്ച് അറിയാൻ ശ്രമിച്ചത്..
നിഷ്കളങ്കത നിറഞ്ഞ ആ മുഖം കണ്ടപ്പോൾ വീണ്ടും കൂടുതൽ അറിയാൻ വേണ്ടിയാണ് നെറ്റിൽ തപിയത്...
നിരാശ പേറുന്ന ഒരുപാട് വരികൾ, അത് കൊളുത്തിവലികുന്ന ഒരുപാട് ഓർമ്മകൾ.. കവയിത്രിയെ കൂടുതൽ അറിയാൻ എനിക്കും ആഗ്രഹം ഉണ്ട്

Unknown said...

Pranan enna kavitha namdhithayude ano...udel onnu idamo

Unknown said...

അറിയും തോറും മനസ്സിൽ ഒരു വിങ്ങലായി മാറുകയാണ്.. ഉറക്കം പോലും വെടിഞ്ഞു മൻമറിഞ്ഞ അവരെ ഓർകുന്നുവെങ്കിൽ ആ തൂലികക്ക് അത്രമേൽ കരുത്തുണ്ടായിരുന്നു

Mr . Blogger said...

Wonderful ❣️

നിശാഗന്ധിയും ചന്ദ്രനും said...

'ഇന്ന്,
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ?'

'രാത്രികളില്‍,
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു.'

- നന്ദിത 🥀

അഭിഷേക് ഒളവണ്ണ said...

PDF kittan Vazhiyundo?

Unknown said...

🥺🥺🥺🥺

Unknown said...

ബ്യൂട്ടിഫുൾ ഒരു രക്ഷയും ഇല്ല

Unknown said...

അന്വേഷിച്ചു കിട്ടിയില്ല..!!!

Post a Comment

 

Crafted with by AR


Copyright © 2011- | Powered By Blogger