ഉള്‍നെഞ്ചില്‍ കനലും, ഇഴഞ്ഞു നീങ്ങുന്ന രാത്രിയും, നിന്നെ പറ്റിയുള്ള ഓര്‍മ്മകളും ഒത്തുചേരുമ്പോള്‍ ഒരു പുതിയ കവിത പിറക്കുന്നു..

Sunday, April 3, 2011

എന്റെ blog browsing

rahulalex.blogspot.com
ഇന്ന് ഞാൻ കുറച്ച് മലയാളം blogs സന്ദർശിച്ചു. കഥകൾ, കവിതകൾ, അനുഭവങ്ങൾ അങ്ങനെ പലതും വായിച്ചു. എല്ലാം വായിച്ചു കഴിഞപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭവം. മനസിനേയും മനസാക്ഷിയേയും പിടിച്ചു കുലുക്കുന്നവയായിരുന്നു അവയിൽ പലതും. ചില അനുഭവങളും കഥകളും വായിചപ്പോൾ ആകെ സങ്കടമായി. ഇഷ്ട്പെട്ടതിനൊക്കെ ഒരൊ reply'ഉം ഇട്ടു. ഒരൊന്നും വായിച്ച് കഴിഞ്ഞ് ഞാൻ ആലോചിക്കും, ഇതു എഴുതാൻ തോന്നിയത് എന്തുകൊണ്ടായിരിക്കും?? ഏനിക്ക് ഇങ്ങനെ എഴുതാൻ പറ്റുമോ?

എനിക്കും കഥകളും കവിതകളും എഴുതാ‍ൻ തോനുന്നുണ്ട്. ഞാൻ ആകെ ഒരു കവിതയെ ഇതു വരെ എഴുതിയിട്ടുള്ളു, ആകെ ഒരു കഥയും. പിന്നെ വായന എന്ന ശീലം എനിക്ക് ഇല്ലത്തതിനാൽ എഴുതുന്ന രീതികളും, നല്ല വാക്കുകളും ഒന്നും എനിക്ക് അറിയില്ല :( ഏതായാലും ഇനി വായന എന്ന ശീലം ഉണ്ടാക്കി എടുക്കണം. നല്ല blog‘ഉകൾ കണ്ണിൽ പെട്ടാൽ എന്നൊടൊത്ത് പങ്കുവെക്കാൻ മറക്കല്ലേ.....

0 comments:

Post a Comment

 
Copyright (c) 2011-2016 | Design by AlexandeR

Powered By FileWaves